Publish Date: Sat, 22 May 2021 (20:20 IST)
Updated Date: Sat, 22 May 2021 (20:22 IST)
തിരൂരങ്ങാടി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച പന്ത്രണ്ട് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച പതിനാറുകാരിയെ പോലീസ് അറസ്‌റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയാണ് പിടിയിലായ പെണ്‍കുട്ടി. തിരൂരങ്ങാടി എ.ആര്‍.നഗര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ നിന്നാണ് മരുമകളുടെ പന്ത്രണ്ട് പാന്റീ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്.
പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഊട്ടി സ്വദേശിയായ ഈ പെണ്‍കുട്ടി പിടിയിലായത്. ഇവരുടെ വീട്ടില്‍ മുമ്പ് ജോലിക്കു നിന്നിരുന്ന ആളുകളെ ചോദ്യം ചെയ്തതിനിടയ്ക്കാന്‍ പെണ്‍കുട്ടിയെ പിടിച്ചത്. പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് വസ്ത്രങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയില്‍ പന്ത്രണ്ട് പവന്റെ സ്വര്ണാഭരണവും കണ്ടെത്തി.