Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളില്ലാ വീടുകളിൽ കയറി മോഷണം : അമ്മയും മകനും അറസ്റ്റിലായി

ആളില്ലാ വീടുകളിൽ കയറി മോഷണം : അമ്മയും മകനും അറസ്റ്റിലായി

എ കെ ജെ അയ്യര്‍

, വ്യാഴം, 10 ഓഗസ്റ്റ് 2023 (19:15 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രാത്രി ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന അമ്മയും മകനും പോലീസ് പിടിയിലായി. വിഴിഞ്ഞം കരിങ്കുളം പുല്ലുവില പുതിയതുറ സ്വദേശി വർഗീസ് (21), മാതാവ് ജയ(47) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.

അടുത്തിടെ വലിയതുറ, പെട്ട എന്നിവിടങ്ങളിൽ നടന്ന എട്ടു മോഷണക്കേസുകൾ ഇതോടെ തെളിഞ്ഞു. കണ്ണാന്തുറയിൽ കൃഷ്ണമൂർത്തിയുടെ വീട്ടിൽ നടന്ന 6 പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടായിരം രൂപയും കവർന്ന കേസിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കവർച്ചമുതൽ അമ്മയാണ് വിറ്റഴിക്കാൻ സഹായിക്കുന്നത്.

പ്രധാനമായും റസിഡൻഷ്യൽ ഏരിയകളിൽ പകൽ കറങ്ങി നടന്നു താഴിട്ടു പൂട്ടിയിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് രാത്രി മോഷണം നടത്തുന്നത്. 2001 മുതൽ ഇവർ വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ആറ് മോഷണങ്ങളാണ് നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ യുവാവിന് പത്ത് വർഷം കഠിനതടവ്