Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിൽ ഒന്നരക്കോടിയുടെ സ്വർണക്കവർച്ച

കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിൽ ഒന്നരക്കോടിയുടെ സ്വർണക്കവർച്ച

എ കെ ജെ അയ്യര്‍

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (18:39 IST)
കോട്ടയം: കോട്ടയത്തെ മന്ദിരം ജംഗ്‌ഷനടുത്തു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടര മണിയോടെ കട തുറന്നപ്പോഴാണ് കവർച്ച സംബന്ധിച്ച വിവരം അരിഞ്ഞത്.

ശനി, ഞായർ ദിവസങ്ങളിൽ സ്ഥാപനത്തിന് അവധിയായിരുന്നതിനാൽ കവർച്ച നടന്ന സമയത്തെ കുറിച്ച് വ്യക്തമായ വിവരം അറിവായിട്ടില്ല. എം.സി.റോഡിൽ ഉള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രധാന കതകിന്റെ പൂട്ട് അറുത്തുമാറ്റിയാണ് കവർച്ചക്കാർ അകത്തു കടന്നിരിക്കുന്നത്. ഗ്യാസ് കട്ടര്  ഉപയോഗിച്ചാണ് ലോക്കർ പൊളിച്ചിരിക്കുന്നത്.  

പോലീസ് നായയ്ക്ക് മനം കിട്ടാതിരിക്കാനായി പ്രദേശത്തെല്ലാം സോപ്പ് പൊട്ടി വിതറിയിട്ടുണ്ട്. കവർച്ചയുടെ മറ്റു വിവരങ്ങൾ കിട്ടാതിരിക്കാനായി സി.സി.ടിവിയുടെ രണ്ടു ഹാർഡ് ഡിസ്കുകളും ഇവർ കൊണ്ടുപോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്