Publish Date: Mon, 28 Feb 2022 (20:06 IST)
Updated Date: Mon, 28 Feb 2022 (20:08 IST)
അടൂർ: പള്ളിയിൽ പോയി മടങ്ങിയ അധ്യാപികയുടെ നാല് പവന്റെ മാല പൊട്ടിച്ചു കള്ളൻ ഓടി രക്ഷപ്പെട്ടു. വെള്ളക്കുളങ്ങര ഓൾ സെയിന്റ്സ് മാർത്തോമാ സ്‌കൂളിലെ അധ്യാപിക വെള്ളക്കുളങ്ങര കനാൽ നഗർ ജെ.എ ഭവനിൽ ജോജി ആൽഫ്രഡിന്റെ (53) മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചു കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ പത്തേ മുക്കാലോടെയായിരുന്നു സംഭവം.
പിന്നിൽ നിന്ന് വന്ന യുവാവ് മണക്കാലയിലേക്കുള്ള വഴി ചോദിച്ചാണ് ബൈക്കി നിർത്തിയത്. സമീപത്ത് ആരും ഇല്ലെന്നറിഞ്ഞു യുവാവ് ഞൊടിയിടയിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. കാവി നിറത്തിലുള്ള കൈലിയും കറുത്ത ഷർട്ടുമായിരുന്നു മോഷ്ടാവിന്റെ വേഷമെന്നു ജോജി പറഞ്ഞു.
സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.