Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യസമയത്ത്, മോഡൽ പരീക്ഷ ഉണ്ടാകും: വിദ്യഭ്യാസ മന്ത്രി

ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യസമയത്ത്, മോഡൽ പരീക്ഷ ഉണ്ടാകും: വിദ്യഭ്യാസ മന്ത്രി
, ബുധന്‍, 9 ഫെബ്രുവരി 2022 (18:38 IST)
ക്ലാസുകൾ പൂർണതോതിൽ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ നടത്തുന്നുണ്ടെന്നും ഇവയെല്ലാം നട‌ത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ പൂർണമായും ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്‌കരണം സംബന്ധിച്ച് വിദ്യാർഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കുന്ന ജോലി അധ്യാപക സംഘടനകൾക്കല്ല.അധ്യാപകർ അവരുടെ ജോലി ചെയ്യുക.ഏറ്റവും കൂടുതല്‍ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിര്‍ദേശം  കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
 
കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിജാബ് വിവാദം ഗൗരവകരം, കർണാടക ഹൈക്കോടതി കേസ് വിശാല ബെഞ്ചിന് കൈമാറി