Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് വിവാദം ഗൗരവകരം, കർണാടക ഹൈക്കോടതി കേസ് വിശാല ബെഞ്ചിന് കൈമാറി

ഹിജാബ് വിവാദം ഗൗരവകരം, കർണാടക ഹൈക്കോടതി കേസ് വിശാല ബെഞ്ചിന് കൈമാറി
, ബുധന്‍, 9 ഫെബ്രുവരി 2022 (18:35 IST)
മുസ്‌ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ ഹിജാബ് ധരിക്കരുതെന്ന് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഉത്തരവിടാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച് ഹർജി കർണാടക ഹൈക്കോടതി വിശാലബെഞ്ചിന് കൈമാറി.
 
ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്. ഹിജാബ് വിവാദം സംസ്ഥാനത്ത് ആളിക്കത്തുന്നതിനിടെയാണ് തീരുമാനം. ഇരുവിഭാഗങ്ങളും നേർക്കുനേർ വന്നതോട് കൂടി സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 3 ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനമായിരുന്നു.
 
ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്‌ച്ച‌യാണ് നിയന്ത്രണം.ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം ഉടനടി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരപ്രധാന്യവും വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവ് നൽകുന്നതടക്കം വിശാല ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് ദീക്ഷിതിന്റെ ഉത്തരവില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23,253 പേര്‍ക്ക്; പരിശോധിച്ചത് 84,919 സാമ്പിളുകള്‍