Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

വയോധികയുടെ മാല കവർന്ന അമ്മയും മകളും പിടിയിൽ

Thert

എ കെ ജെ അയ്യര്‍

, ശനി, 5 മാര്‍ച്ച് 2022 (20:37 IST)
വയനാട്: വയോധികയുടെ സ്വർണ്ണമാല കവർന്ന അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ കാക്കവയലിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകൾ മിനി (23) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രിക്ക് അടുത്തായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ കാറിൽ തിരികെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു നയത്തിൽ പുറത്തു കൊണ്ടുപോയി നിർത്തിയശേഷം മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല കവർന്നു.

ഉടൻ തന്നെ വയോധിക ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യൂറ്റിയൂബിലും മറ്റും നോക്കിയാണ് കുരുമുളക് സ്പ്രേ ആശയം മനസിലാക്കിയതെന്നാണ് ഇവർ പറയുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളുകള്‍ക്ക് വേനലവധിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി