Publish Date: Sat, 05 Mar 2022 (19:46 IST)
Updated Date: Sat, 05 Mar 2022 (19:49 IST)
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ആരംഭിക്കും. ഏപ്രില്‍ രണ്ടുവരെയാണ് പരീക്ഷ നടക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഒരുപാട് സമയം ലഭിക്കുമെന്ന് വിദ്യഭ്യാസമന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷകള്‍ വേനലവധി കഴിഞ്ഞ് ജൂണ്‍ രണ്ടുമുതല്‍ 18വരെ നടക്കും.