Select Your Language

Notifications

webdunia
webdunia
webdunia
webdunia

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

അഭിറാം മനോഹർ

, തിങ്കള്‍, 10 ഫെബ്രുവരി 2025 (17:43 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ്‌സ്( കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 14,191 ഒഴിവുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22,27,28 മാര്‍ച്ച് 1 തീയ്യതികളില്‍ നടത്തും. ഇന്ന്( തിങ്കളാഴ്ച) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകും.
 
ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ 100 മാര്‍ക്കുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 30 ചോദ്യങ്ങള്‍ ഇംഗ്ലീഷിലും(20 മിനിറ്റ്) 35 ചോദ്യങ്ങള്‍ ന്യൂമറിക്കല്‍ എബിലിറ്റി(20 മിനിറ്റ്), 35 ചോദ്യങ്ങള്‍ റീസണിങ് എബിലിറ്റി ടെസ്റ്റിലും(20 മിനിറ്റ്) എന്ന രീതിയിലാണ് പരീക്ഷ. ഓരോ തെറ്റുത്തരത്തിനും അനുവദിച്ച മാര്‍ക്കിന്റെ നാലിലൊന്ന് മാര്‍ക്ക് നഷ്ടമാകും. ക്ലര്‍ക്ക് മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കിനുള്ള 190 ചോദ്യങ്ങളാകും ഉണ്ടാകുക. ആകെ 2 മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷ.
 
 മെയിന്‍ പരീക്ഷ
 
ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നസ്: 50 ചോദ്യം 50 മാര്‍ക്ക് 35 മിനിറ്റ്
 
ജനറല്‍ ഇംഗീഷ്- 40 ചോദ്യം, 40 മാര്‍ക്ക്, 35 മിനിറ്റ്
 
 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യം, 50 മാര്‍ക്ക്, 45 മിനിറ്റ്
 
 റീസണിംഗ് എബിലിറ്റി& കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്: 50 ചോദ്യം ,60 മാര്‍ക്ക്, 45 മിനിറ്റ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍