Webdunia - Bharat's app for daily news and videos

Install App

അമ്മയും കുഞ്ഞും കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
ശനി, 24 ഏപ്രില്‍ 2021 (18:25 IST)
കൊല്ലം: അമ്മയെയും മൂന്നു വയസുള്ള കുഞ്ഞിനേയും കഴിഞ്ഞ ദിവസം കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് ഇടക്കുളങ്ങര ബിനു നിവാസില്‍ സുനില്‍ കുമാറിന്റെ ഭാര്യ സൂര്യ (35) മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.
 
സുനില്‍ കുമാര്‍ കൊല്ലത്തു കട നടത്തുകയാണ്. സുനില്‍ കുമാറും ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടില്‍ താമസം. വെള്ളിയാഴ്ച വൈകിട്ടും അമ്മയെയും കുഞ്ഞിനേയും പുറത്തു കണ്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.
 
എന്നാല്‍ സന്ധ്യയ്ക്കു ഇരുവരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും തിരക്കിയപ്പോള്‍ വീട്ടിലെ കതക് അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് ഇരുവരും കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അടുത്ത ലേഖനം
Show comments