Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം 5000 കടക്കുമെന്ന് പഠനം

മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം 5000 കടക്കുമെന്ന് പഠനം

ശ്രീനു എസ്

, ശനി, 24 ഏപ്രില്‍ 2021 (12:08 IST)
മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം 5000 കടക്കുമെന്ന് പഠനം. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കൂടാതെ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് മാസംവരെ ഇന്ത്യയില്‍ മൂന്ന് ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിനടുത്തത് ആദ്യമായി. നിലവില്‍ 25,52,940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. ഇതില്‍ 1,38,67,997 പേര്‍ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ രോഗവ്യാപനം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്