Webdunia - Bharat's app for daily news and videos

Install App

നഗ്നനായി എത്തുന്ന മോഷ്ടാവ് - ചെമ്പലോട് മോഹനൻ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:09 IST)
പാലക്കാട്: നഗ്നനായി വീടുകളിൽ കവർച്ച നടത്താൻ എത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ ചെമ്പലോട് മോഹനനെ പോലീസ് പിടികൂടി. പാലക്കാട് ചന്ദ്രനഗർ ചേമ്പലോട് മോഹൻദാസ് എന്ന 53 കാരനായ ഇയാളെ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയാണ് പിടികൂടിയത്.

നിരവധി കവർച്ചാ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണിയാൾ. രാത്രി നഗ്നനായാണ് ഇയാൾ വീടുകൾ എത്തുന്നത്. ജനൽ തകർത്തു വീട്ടിനുള്ളിൽ കയറി കവർച്ച നടത്തുന്നതും സാധനങ്ങൾക്കൊപ്പം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ഇയാളുടെ ശൈലിയാണ്. വീടുകളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ സൂക്ഷിച്ചിട്ടുള്ള പണം, സാധനങ്ങൾ എന്നിവ മോഷ്ടിക്കുന്നതിൽ ഇയാൾ അതിവിദഗ്ധനാണെന്നാണ് പോലീസ് പറഞ്ഞത്.

ഇയാളെ കവർച്ചാ ശ്രമത്തിനിടെ പിടിച്ചാലും പിടികിട്ടാതിരിക്കാനായി ശരീരത്തിൽ നല്ലെണ്ണ തുടങ്ങിയ വഴുവഴുപ്പുള്ള സാധനങ്ങൾ തേച്ചിട്ടാവും ഇയാൾ എത്തുക. നിരവധി മോഷണ കേസുകളിൽ ഇയാൾ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ സി.സി.ടി.വി കാലിൽ നിന്നാണ് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. എ.എസ്.പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പാലക്കാട് ടൌൺ നോർത്ത് - സൗത്ത് പോലീസ് സംഘങ്ങൾ സംയുക്തമായി രൂപീകരിച്ച സേനയാണ് സാഹസികമായി ഇയാളെ പിടികൂടിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments