Webdunia - Bharat's app for daily news and videos

Install App

5 മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അരമണിക്കൂർ വെയിലത്ത് നിർത്തിയതായി പരാതി

അഭിറാം മനോഹർ
ഞായര്‍, 28 ജൂലൈ 2024 (09:18 IST)
പാലക്കാട്: സ്‌കൂളില്‍ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ വെയിലെത്ത് നിര്‍ത്തിയെന്ന് പരാതി. പാലക്കാട് ലയണ്‍സ് സ്‌കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
 
 ഒരു മാസം മുന്‍പായിരുന്നു സംഭവം. ലയണ്‍സ് സ്‌കൂളില്‍ 8:20നാണ് ക്ലാസ് തുടങ്ങുന്നത്. വിനോദിന്റെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവദിവസം സ്‌കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്‌കൂള്‍ ജീവനക്കാര്‍ ഗേറ്റ് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാന്‍ രക്ഷിതാവ് ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും അപമര്യാദയായാണ് പെരുമാറിയതെന്നാണ് പരാതി. സംഭവത്തിന് ശേഷം വിനോദിന്റെ മകള്‍ ഇതുവരെയും സ്‌കൂളില്‍ പോയിട്ടില്ല. അതേസമയം ഇത്തരം ശിക്ഷാരീതികള്‍ സ്‌കൂളില്‍ പാടില്ലെന്ന് പ്രിന്‍സിപ്പലിന് കര്‍ശന നിര്‍ദേശം നല്‍കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ സ്‌കൂളിന്റെ ഭാഗത്ത് ഈ സംഭവത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത ലേഖനം
Show comments