Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

തൊഴിൽ വാഗ്ദാന തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ അഭിഭാഷകൻ പിടിയിൽ

Cheating

എ കെ ജെ അയ്യര്‍

, വ്യാഴം, 11 ജൂലൈ 2024 (13:05 IST)
പാലക്കാട്: തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അഭിഭാഷകൻ പിടിയിലായി.  കൊല്ലങ്കോട് സ്വദേശി ശ്രീജിത്ത് മന്നാടിയാരാണ് സൈബർ പൊലീസിന്റെ പടിയിലായത്. 
 
തൊഴിൽ അന്വേഷിച്ച് നടന്ന രണ്ട് യുവാക്കളെയാണ് പ്രതി തട്ടിപ്പിനിരയായത്. ചന്ദ്രനഗർ സ്വദേശിയായ യുവാവിനോട് ലാവോസിൽ ജോലി നൽകാമെന്ന് ശ്രീജിത്ത് മന്നാടിയാർ പറഞ്ഞ ശേഷം ഒരു ഏജന്റിനേയും പരിചയപ്പെടുത്തി. കോൾ സെന്ററിൽ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്.
 
 യുവാക്കളിൽ നിന്ന് പ്രതി മൂന്ന് ലക്ഷം രൂപ വീതം വാങ്ങിയിരുന്നു. ലാവോസിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത്. 
 
നാട്ടിലെത്തി പോലീസിൽ വരാതി നൽകി. തുടർന്നാണ് സാമ്പത്തിക തട്ടിപ്പിനും കബളിപ്പിക്കലിനുമായി കേസെടുത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു