വെങ്ങാനൂരില്‍ ഭര്‍തൃവീട്ടില്‍ പെണ്‍കുട്ടി കൊളുത്തി മരിച്ച സംഭവില്‍ വഴിത്തിരിവ്. 24കാരിയായ അര്‍ച്ചന മരിക്കുന്നതിന് തലേ ദിവസം അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് ഡീസലുമായി വീട്ടില്‍ വന്നതായി അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വീട്ടിലെ ഉറുമ്പിനെ കൊല്ലാനെന്നാണ് പറഞ്ഞത്. എന്നാല്‍ ഉപ്പോ മഞ്ഞള്‍ പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നാണ് സുരേഷ് പറഞ്ഞത്.
ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അര്‍ച്ചനയും സുരേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ നോക്കിയ സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.