തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും
വർക്കലയിൽ ജില്ലാ സെക്രട്ടറി വി.ജോയി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്
Publish Date: Wed, 25 Feb 2026 (19:43 IST)
Updated Date: Wed, 25 Feb 2026 (19:45 IST)
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിങ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർ വീണ്ടും മത്സരിക്കും. പത്ത് സിറ്റിങ് എംഎൽഎമാരും വീണ്ടും മത്സരിക്കാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം.
വർക്കലയിൽ ജില്ലാ സെക്രട്ടറി വി.ജോയി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റിൽ ഉണ്ടായത്. ജോയ് മത്സരിച്ചാൽ താൽക്കാലിക സെക്രട്ടറിയെ നിയമിക്കും.
തിരുവനന്തപുരത്തെ സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ:
വർക്കല-വി.ജോയി
ആറ്റിങ്ങൽ-ഒ.എസ്.അംബിക
വാമനപുരം-ഡി.കെ.മുരളി
കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർകാവ്-വി.കെ.പ്രശാന്ത്
നേമം- വി.ശിവൻകുട്ടി
അരുവിക്കര-ജി.സ്റ്റീഫൻ
പാറശാല-സി.കെ.ഹരീന്ദ്രൻ
കാട്ടാക്കട-ഐ.ബി.സതീഷ്
നെയ്യാറ്റിൻകര-കെ.അൻസലൻ