തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍. സമീപത്തെ ആക്രിക്കടകള്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരാതി പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒട്ടുമിക്ക കടകളും ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വായുസഞ്ചാരമില്ലാത്തവയാണ് ഇത്തരം കടകള്‍. തീപിടുത്തമുണ്ടായാല്‍ തീയണയ്ക്കാനുള്ള സംവിധാനവും ഇവിടങ്ങളില്‍ ഇല്ല.