Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം, ഡൽഹിയിൽ 84% ഒമിക്രോൺ,കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധന

രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം, ഡൽഹിയിൽ 84% ഒമിക്രോൺ,കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധന
, തിങ്കള്‍, 3 ജനുവരി 2022 (22:46 IST)
രാജ്യത്തെ ആശങ്കയിലാഴ്‌ത്തി ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസം റിപ്പോർട്ട് ചെയ്‌തതിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ൻ പറഞ്ഞു. ഡൽഹിയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി 6 ശതമാനമായി ഉയർന്നു. ഈ ആഴ്‌ച്ചയിൽ തന്നെ കൊവിഡ് സംസ്ഥാനത്ത് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമെന്ന് കരുതുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
 
അതേസമയം കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 10,292 പേർ രോഗബാധിതരാണ്. ബെംഗളൂരുവിൽ മാത്രം 8671 പേർ രോഗബാധിതരാണ്. മഹാരാഷ്ട്രയിൽ 42,024 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയിൽ മാത്രം 26 ശതമാനത്തിന്റെ വർധനവാണുള്ളത്.
 
അതിനിടെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഗോവയിൽ സ്കൂളുകളും കോളേജുകളും അടച്ചു. ജനുവരി 26 വരെയാണ് അടച്ചത്. സംസ്ഥാനത്ത് രാത്രികാല കർഫ്യൂയും ഏർപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാക്ക്ബെറി ഫോണുകൾക്ക് മരണമണി: ജനുവരി നാലിന് എല്ലാ സേവനങ്ങളും നിർത്തലാക്കും!