Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് മോഹന്‍ ശന്തനഗൌഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് മോഹന്‍ ശന്തനഗൌഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം
തിരുവനന്തപുരം , വെള്ളി, 6 മെയ് 2016 (15:14 IST)
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ ശന്തന ഗൌഡര്‍ നിയമിതനാകും. അദ്ദേഹം ഇപ്പോള്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ ജസ്റ്റിസാണ്.
 
നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി വരുന്നത്. ജസ്റ്റിസ് മോഹന്‍ ശന്തന ഗൌഡര്‍ ഉടന്‍ തന്നെ കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കും.
 
1980 ല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍‍റോള്‍ ചെയ്ത അദ്ദേഹം 2003 ല്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2004 ല്‍ കര്‍ണ്ണാടക ഹൈക്കോടതിയിലെ സ്ഥിര ജഡ്ജിയായി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ കൊലപാതകിയെ പിടികൂടിയശേഷം ലിംഗം ഛേദിക്കണം; നിലവിലെ നിയമങ്ങള്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാകില്ല- മേജര്‍ രവി