Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വയം സഹായ സംഘങ്ങളുടെ പേരില്‍ തട്ടിപ്പ് : കാട്ടാക്കട സ്വദേശിനി അറസ്റ്റില്‍

സ്വയം സഹായ സംഘങ്ങളുടെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വയം സഹായ സംഘങ്ങളുടെ പേരില്‍ തട്ടിപ്പ് : കാട്ടാക്കട സ്വദേശിനി അറസ്റ്റില്‍
തിരുവനന്തപുരം , തിങ്കള്‍, 2 മെയ് 2016 (13:55 IST)
സ്വയം സഹായ സംഘങ്ങളുടെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പാട്ടക്കുളം സ്വദേശി സംഗീത കുമാരിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തട്ടിപ്പിനിരയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി പേരുടെ ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അവരുടെ സമ്മതമില്ലാതെ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ പാല്‍ക്കുളങ്ങര ശാഖയില്‍ നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
 
ശംഖുമുഖം എ സി ജവഹര്‍ ജനാര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരം പേട്ട സി ഐ ബിജുശ്രീധര്‍, വഞ്ചിയൂര്‍ എസ് ഐ സജു നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് ഉപലോകായുക്തയുടെ ക്ലീന്‍ ചിറ്റ്; നടപടി അനൌചിത്യമെന്ന് ലോകായുക്ത