Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 11 കോടിയുടെ കൃഷിനാശം

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 11 കോടിയുടെ കൃഷിനാശം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 മെയ് 2024 (14:41 IST)
ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് തിരുവനന്തപുരം 11 കോടിയുടെ കൃഷിനാശം. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതവല്‍ നാശം- 5.7 കോടി. 1789 കര്‍ഷകര്‍ക്കാണ് ശക്തമായ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. 
 
ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങള്‍ കഴിയുന്നു. കുളത്തൂര്‍ യുപി സ്‌കൂളില്‍ മാര്‍ച്ച് 31 ന് ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളില്‍ മെയ് 20 ന് ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളുമാണ് (ആകെ 7 പേര്‍) കഴിയുന്നത്. ശക്തമായ മഴയെതുടര്‍ന്ന് ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Red Alert in Thrissur and Ernakulam: വരുന്ന മണിക്കൂറുകളില്‍ അതീവ ജാഗ്രത, തൃശൂരും എറണാകുളത്തും റെഡ് അലര്‍ട്ട്