Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് മാതാവിനെ ഉപദ്രവിച്ച വ്യക്തിയുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

shali

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (12:24 IST)
shali
തിരുവനന്തപുരത്ത് മാതാവിനെ ഉപദ്രവിച്ച വ്യക്തിയുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 30 കാരിയായ പൊഴിയൂര്‍ സ്വദേശിനി ശാലിയാണ് അറസ്റ്റിലായത്. പൊഴിയൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് ശാലിയും സഹോദരനും ചേര്‍ന്ന് കത്തിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ശാലിയുടെ മാതാവിനെ ബിബിന്‍ മര്‍ദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് പൊഴിയൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. 
 
ഇതിലെ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടര്‍ കത്തിച്ചത് ശാലിയും സഹോദരനുമാണെന്ന് കണ്ടെത്തിയത്. ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയിലെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel: അവസരം മുതലെടുത്തു അസദ് റഷ്യയിലേക്ക് പറന്നതോടെ ഗോലാൻ കുന്നിലെ ബഫർ സോൺ കയ്യടക്കി ഇസ്രായേൽ