Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസത്തോളം; അറിഞ്ഞത് ഇന്ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസത്തോളം; അറിഞ്ഞത് ഇന്ന്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ജൂലൈ 2024 (12:07 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസത്തോളം. കണ്ടെത്തിയത് ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചപ്പോഴാണ്. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന രവീന്ദ്രന്‍ നായരാണ് (69) ലിഫ്റ്റില്‍ അകപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ആയിരുന്നു. 
 
അതേസമയം രവീന്ദ്രന്‍ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവം അന്വേഷിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്