Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് വീണ്ടും പണി തന്നു; ഇത്തവണ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് വീണ്ടും പണി തന്നു; ഇത്തവണ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 16 ജൂലൈ 2024 (16:43 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് വീണ്ടും പണി മുടക്കി. ഇത്തവണ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയുമാണ്. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കല്‍ കോളേജ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇതിനുശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.
 
ലിഫ്റ്റില്‍ കുടുങ്ങിയതോടെ ഡോക്ടര്‍ അലാറം മുഴക്കുകയും അവിടെയുണ്ടായിരുന്ന ടെക്‌നീഷ്യന്മാര്‍ എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. സ്ട്രക്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു രോഗി. ലിഫ്റ്റിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി. കൂടുതല്‍ ടെക്‌നീഷ്യന്മാര്‍ എത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇനി രോഗികളെ പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി