Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍
കൊച്ചി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മെട്രോ സൗകര്യം ആവശ്യമുള്ള നഗരങ്ങളാണ് തിരുവനന്തപുരവും കോഴിക്കോടും
Kerala Budget 2025-26: കൊച്ചി മെട്രോയുടെ വികസനം തുടരുന്നതിനൊപ്പം തിരുവനന്തപുരം, കോഴിക്കോട് മെട്രോയും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഇക്കാര്യം പറഞ്ഞത്.
' കൊച്ചി മെട്രോയുടെ വികസനം തുടരും. അതിവേഗ റെയില്‍പാതയ്ക്കു ശ്രമം തുടരും. തിരുവനന്തപുരം, കോഴിക്കോട് മെട്രോയും പരിഗണനയിലുണ്ട്. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉണ്ടാകും,' ധനമന്ത്രി പറഞ്ഞു.
കൊച്ചി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മെട്രോ സൗകര്യം ആവശ്യമുള്ള നഗരങ്ങളാണ് തിരുവനന്തപുരവും കോഴിക്കോടും. ഗതാഗത കുരുക്ക് ഒഴിവാക്കാനും മെട്രോ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടിയുള്ള ആലോചനകള്‍ തുടങ്ങിയതായി നേരത്തെ പറഞ്ഞിട്ടുണ്ട്.