കളമശ്ശേരി നഗരസഭയിലെ ഡംബിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷന്‍ പ്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാവും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സാങ്കേതിക പിന്തുണയോടെ ലോകബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഡംബിങ് യാര്‍ഡില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയാകും. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ജമാല്‍ മണക്കാടന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സല്‍മ അബുബക്കര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹെന്നി ബേബി, ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ നിഷാദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജു മനോജ് മണി, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് സുബൈര്‍, കൗണ്‍സിലര്‍മാരായ നെഷീദ സലാം, ടി.എ. അസൈനാര്‍, ഷാജഹാന്‍ കടപ്പിള്ളി, പ്രമോദ് കുമാര്‍, കെ കെ ശശി, ബഷീര്‍ അയ്യംബ്രാത്ത്, മിനി കരീം, ഹാജറ ഉസ്മാന്‍, നഗരസഭാ സെക്രട്ടറി സി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.