തിരുവനന്തപുരം വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്‍ഷിതയെന്ന 10 വയസ്സുകാരിയെയാണ് വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ദില്‍ഷിതയും അനുജത്തിയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. കട്ടിയുടെ അമ്മ ജോലിക്ക് പോയതായിരുന്നു.
സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കുട്ടി വാഷ്റൂമില്‍ കയറി വാതിലടച്ചു. പിന്നീട് ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്തു. പേനയ്ക്കായി സഹോദരിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കുട്ടിയെ വെള്ളനാട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളനാട് ഉറിയക്കോട് വിശ്വദര്‍ശിനി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.