Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

Thiruvanchoor Radhakrishnan

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ഓഗസ്റ്റ് 2025 (12:17 IST)
Thiruvanchoor Radhakrishnan
മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാങ്കൂട്ടത്തിനെതിരെയുള്ള യുവതിയുടെ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നത് ശരിയല്ല, സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു.
 
പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ആളുകള്‍ ജനങ്ങളുടെ മുന്നില്‍ നല്ല മുഖത്തോടെ നില്‍ക്കണം. അച്ചടക്കസമിതിയുടെ മുന്നില്‍ വിഷയം വന്നിട്ടില്ല. അതിനുശേഷം മറുപടി പറയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
 
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വനിതാ നേതാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു.യ ആരോപണം വെറുതെ ചിരിച്ചു തള്ളാന്‍ ആകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറിനില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. 
 
ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ല എന്നത് സമൂഹത്തിനു കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണമെന്ന് വനിതാ നേതാവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദം സന്ദേശത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രാഹുൽ, അബിൻ വർക്കിയും കെ എം അഭിജിത്തും പരിഗണനയിൽ