അയാൾ പല പെൺകുട്ടികളെയും ഉപയോഗിച്ചിട്ടുണ്ട്, വലിയ സൈബർ ആക്രമണമാണ് നേരിടുന്നത്: നടി റിനി ആൻ ജോർജ്
ഇന്നലെ ആരോപണം ഉന്നയിച്ച ശേഷം രാത്രിയില്‍ പല പെണ്‍കുട്ടികളും എന്നെ വിളിച്ചു. ഇതേ പ്രശ്‌നങ്ങളാണ് അവരും പറഞ്ഞത്.
യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് ശെഷം താന്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞ് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ താന്‍ ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത് ആ വ്യക്തി തന്നെയാണെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു.
ഇന്നലെ ആരോപണം ഉന്നയിച്ച ശേഷം രാത്രിയില്‍ പല പെണ്‍കുട്ടികളും എന്നെ വിളിച്ചു. ഇതേ പ്രശ്‌നങ്ങളാണ് അവരും പറഞ്ഞത്. ഇയാള്‍ വലിയ ക്രിമിനലാണെന്നും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഒരു പെണ്‍കുട്ടി പറഞ്ഞത്. പലരും വീട്ടിലെ സാഹചര്യമെല്ലാം കാരണമാണ് തുറന്നുപറയാത്തത്. തുറന്ന് പറയാനായതില്‍ അഭിമാനമുണ്ട്. ഇത് എന്റെ മാത്രം വിഷയമല്ല. ഈ ക്രിമിനലിനെ മുന്നോട്ട് കൊണ്ടുവരണം.
എന്നോട് സംസാരിച്ച പല പെണ്‍കുട്ടികളും അവരുടെ കയ്യില്‍ തെളിവുകളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പല പെണ്‍കുട്ടികളെയും ഇയാള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതൊന്നും അവരുടെ വീട്ടുകാര്‍ക്ക് പോലും അറിയില്ല. ഈ ആരോപണങ്ങളെ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഞാന്‍ ഒറ്റയ്ക്കാണ് സംസാരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാള്‍ക്കെതിരെ നടപടിയെടുക്കണമോ എന്ന് ആ പ്രസ്ഥാനമാണ് തീരുമാനിക്കേണ്ടതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.