തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു
ഡ്രൈവർ ഉറങ്ങിപ്പോയി, തിരുവഞ്ചൂരിന്റെ കാർ അപകടത്തിൽപ്പെട്ടു
മുന്‍ മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍ പെട്ടു. വെളുപ്പിനെയായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയില്‍ വെച്ചാണ് എംഎല്‍യുടെ ഇന്നോവ ക്രിസ്റ്റ അപടകടത്തില്‍പെട്ടത്.
കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കാറിന്റെ മുഖഭാഗം പൂർണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. തിരുവഞ്ചൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.