Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽ‌ഹിയിലെ താരം മോദിയോ ബിജെപിയോ അല്ല! അതാരെന്ന് അറിഞ്ഞാൽ അമ്പരക്കും!

ഡൽഹി തരംഗം മോദിയല്ല!

ഡൽ‌ഹിയിലെ താരം മോദിയോ ബിജെപിയോ അല്ല! അതാരെന്ന് അറിഞ്ഞാൽ അമ്പരക്കും!
ന്യൂ ഡല്‍ഹി , വ്യാഴം, 27 ഏപ്രില്‍ 2017 (07:28 IST)
ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ ജയം കൈവന്നിരിക്കുകയാണ്. ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ കുതിച്ചു ചാട്ടം. ഡൽഹിയിൽ ഉണ്ടായ വമ്പൻ ജയത്തിനു പിന്നില് പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലെന്ന് ആം ആദ്മി ആരോപിക്കുന്നു.
 
മോഡി തരംഗമല്ല വോട്ടിംഗ് മെഷീന്‍ തരംഗമാണ് ഡൽഹിയിൽ കണ്ടതെന്ന് ആംആദ്മി പാര്‍ട്ടി. ബജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്. ബിജെപിയുടെ ഈ മാജിക്കല്‍ വിജയം വോട്ടിംഗ് മെഷീന്‍ തരംഗം മാത്രമാണ്, അല്ലാതെ മോദി തരംഗമല്ല. രാജ്യം ഒന്നടങ്കം ഈ വോട്ടിംഗ് മെഷീന്‍ തരംഗത്തെ കുറിച്ച് ചിന്തിക്കണമെന്നും ആപ് നേതാവ് ഗോപാല്‍ റായ് പറഞ്ഞു.
 
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കണ്ടുവന്ന ബിജെപി തരംഗത്തില്‍ ആപ് വോട്ടിംഗ് മെഷീന്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പഞ്ചാബ്, ഗോവ നിയമസഭ തെരഞ്ഞെടുപ്പികുളിലും ബിജെപിക്ക് എതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്നാഥ് ബെഹ്‌റ; കടുത്ത ആരോപണങ്ങളുമായി കെ മുരളീധരന്‍