Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thiruvonam Bumper Lottery 2025 Results: ഓണം ബംപര്‍ ഒന്നാം സമ്മാനം: 25 കോടി TH 577825 എന്ന നമ്പറിന്

25 കോടിയാണ് ഒന്നാം സമ്മാനം

Onam Bumper, Thiruvonam Bumper Lottery 2025 Results, Onam Bumper 2025, Thiruvonam Bumper Lottery 2025 Results Live Updates, ഓണം ബംപര്‍, തിരുവോണം ബംപര്‍, തിരുവോണം ബംപര്‍ 2025 ഫലം, ഓണം ബംപര്‍ നറുക്കെടുപ്പ്

രേണുക വേണു

, ശനി, 4 ഒക്‌ടോബര്‍ 2025 (10:37 IST)
Onam Bumper 2025 Results

Thiruvonam Bumper Lottery BR-105 Lotter 2025 Results Today: ഓണം ബംപര്‍ നറുക്കെടുപ്പ് പുരോഗമിക്കുന്നു. ഒന്നാം സമ്മാനമായ 25 കോടിക്കു അര്‍ഹമായ നമ്പര്‍: TH 577825 
 
ഇതേ നമ്പറിലെ മറ്റു സീരിസുകള്‍ക്കു സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. 

തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം.

രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733
 
ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു
 
25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്റ് ചെയ്തത്. അതില്‍ 75 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 
 
ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. 
 
നറുക്കെടുപ്പ് ഫലം എങ്ങനെ പരിശോധിക്കാം: www.keralalotteries.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കാം. 
 
വിജയികള്‍ ടിക്കറ്റുമായി 30 ദിവസത്തിനകം ഹാജരാകണം. ഏജന്റ് കമ്മീഷന്‍ ഏഴ് ശതമാനം, നികുതി 30 ശതമാനം എന്നിവ കുറച്ചുള്ള തുകയായിരിക്കും വിജയികള്‍ക്കു ലഭിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി