തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ഒക്ടോബര്‍ 4-ന് ശനിയാഴ്ച നടക്കും.തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും നടക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
തിരുവോണം ബമ്പര്‍
സെപ്റ്റംബര്‍ 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ശക്തമായ മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മൂലം ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.ഈ വര്‍ഷം തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചത്.
പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍- 14,07,100 ടിക്കറ്റുകള്‍ .
രണ്ടാം സ്ഥാനത്ത് തൃശ്ശൂര്‍ (9,37,400 ടിക്കറ്റുകള്‍),
മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം (8,75,900 ടിക്കറ്റുകള്‍).
സമ്മാനങ്ങള്‍:
ഒന്നാം സമ്മാനം - 25 കോടി
രണ്ടാം സമ്മാനം - ഒരു കോടി വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം - 50 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം - 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം - 2 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്
കൂടാതെ 5,000 മുതല്‍ 500 വരെ നിരവധി സമ്മാനങ്ങളും ലഭിക്കും.
പൂജാ ബമ്പര്‍
ഒന്നാം സമ്മാനമായി 12 കോടി ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്പനയും അതേ ദിവസം ആരംഭിക്കും. ടിക്കറ്റ് വില ?300. അഞ്ച് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. നറുക്കെടുപ്പ് നവംബര്‍ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
സമ്മാനങ്ങള്‍:
ഒന്നാം സമ്മാനം - 12 കോടി
രണ്ടാം സമ്മാനം - ഓരോ പരമ്പരയ്ക്കും 1 കോടി
മൂന്നാം സമ്മാനം - ഓരോ പരമ്പരയിലും 2 പേര്‍ക്ക് വീതം 5 ലക്ഷം (ആകെ 10 പേര്‍)
നാലാം സമ്മാനം - 3 ലക്ഷം വീതം 5 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം - 2 ലക്ഷം വീതം 5 പരമ്പരകള്‍ക്ക്
കൂടാതെ 5,000, 1,000, 500, 300 എന്നീ ചെറിയ സമ്മാനങ്ങളും ലഭ്യമാണ്.