Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

Ambalavayal

എ കെ ജെ അയ്യര്‍

, ചൊവ്വ, 10 മെയ് 2022 (18:18 IST)
അമ്പലവയൽ : സംഘം ചേർന്ന് റിസോർട്ടിൽ അതിക്രമിച്ചു കടന്നു യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതികളെ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അത്തവളപ്പിൽ വീട്ടിൽ മുഹമ്മദ് ആഷിക് (30), വലിയാണ്ടി വളപ്പിൽ റയീസ് (31), ഉള്ളൂർ പറ്റിക്കൽ വീട്ടിൽ ലെനിൻ (35എ എന്നിവരാണ് പിടിയിലായത്.

പൊട്ടൻകൊല്ലിയിലെ ഇന്ത്യൻ ഹോളിഡേ റിസോർട്ടിൽ കഴിഞ്ഞ ഇരുപതിന്‌ റിസോർട്ടിൽ ജോലിക്കെത്തിയ കർണ്ണാടക സ്വദേശിനിയെയാണ് അതിക്രമിച്ചു കയറിയ സംഘം ലൈംഗികമായി പീഡിപ്പിച്ചത്. റിസോർട്ടിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തി റിസോർട്ടിൽ ഉണ്ടായിരുന്നവരുടെ പണം മറ്റു സാധനങ്ങൾ എന്നിവ തട്ടിയെടുത്ത ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്.

അതെ സമയം റിസോർട്ടിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ കൊണ്ടുവന്നു താമസിപ്പിച്ചതിനു നടത്തിപ്പുകാരായ വിജയൻ, ഷിതിൻ, കുര്യാക്കോസ്, ജുനൈദ് എന്നിവരെ മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ മന്ത്രി ബേബിജോണിന്റെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ