Webdunia - Bharat's app for daily news and videos

Install App

കൈവിടാതെ എന്‍സിപി, തള്ളിപ്പറഞ്ഞ് സിപിഎം; തോമസ് ചാണ്ടിയുടെ വിധി എല്‍ഡിഎഫ് തീരുമാനിക്കും - ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാന്‍ നിര്‍ദേശം

തോമസ് ചാണ്ടിയുടെ വിധി എല്‍ഡിഎഫ് തീരുമാനിക്കും - ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാന്‍ നിര്‍ദേശം

Webdunia
ശനി, 11 നവം‌ബര്‍ 2017 (19:53 IST)
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും എതിരായതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ൽ​ഡി​എ​ഫി​നു വി​ട്ട് സി​പി​എം. ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാനാണ് എ​ൽ​ഡി​എ​ഫി​ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇന്നു ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇത്തരമൊരു തീരുമാനമെടുത്തത്.

തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ സി​പി​എം തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ൾ​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തീ​രു​മാ​നം എ​ൽ​ഡി​എ​ഫി​നു വി​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് നി​ല​പാ​ട​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച ര​ണ്ടു മ​ണി​ക്കാ​ണ് എ​ൽ​ഡി​എ​ഫ് ചേ​രു​ന്ന​ത്.

രാജി നീട്ടരുതെന്ന് സിപിഎം സംസ്ഥാന സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു‍. രാജി വൈകിയാൽ മുന്നണിക്കും പാർട്ടിക്കും കളങ്കമാകുമെന്നാണു നിലപാട്.

അതേസമയം, തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകൾ നിഷേധിച്ച് എൻസിപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടു പോലുമില്ല. ലൈംഗികാരോപണത്തില്‍പ്പെട്ട എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാനാണ് തീരുമാനം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ പറഞ്ഞു.

തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടുപോലുമില്ല. സിപിഎം രാജിയാവശ്യപ്പെട്ടന്ന വാർത്ത തെറ്റാണ്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നാല്‍കുന്നതെന്നും പീതാംബരന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments