Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ഡിഎഫില്‍ കടുത്ത അതൃപ്‌തി; ഇങ്ങനെ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തോമസ് ചാണ്ടി - ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ രാജി ഉടനെന്ന് റിപ്പോര്‍ട്ട്

ഇങ്ങനെ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തോമസ് ചാണ്ടി - ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ രാജി ഉടനെന്ന് റിപ്പോര്‍ട്ട്

എല്‍ഡിഎഫില്‍ കടുത്ത അതൃപ്‌തി; ഇങ്ങനെ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തോമസ് ചാണ്ടി - ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ രാജി ഉടനെന്ന് റിപ്പോര്‍ട്ട്
കൊച്ചി , ശനി, 11 നവം‌ബര്‍ 2017 (17:53 IST)
മന്ത്രി തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകൾ നിഷേധിച്ച് എൻസിപി സംസ്ഥാന നേതൃത്വം രംഗത്ത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടു പോലുമില്ല. ലൈംഗികാരോപണത്തില്‍പ്പെട്ട എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാനാണ് തീരുമാനം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ പറഞ്ഞു.

തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടുപോലുമില്ല. സിപിഎം രാജിയാവശ്യപ്പെട്ടന്ന വാർത്ത തെറ്റാണ്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നാല്‍കുന്നതെന്നും പീതാംബരന്‍ വ്യക്തമാക്കി. നാളെ നടക്കുന്ന എൽഡിഎഫ് യോഗത്തിനുശേഷം രാജിക്കാര്യത്തിൽ എൻസിപി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.   

അതേസമയം, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും എതിരായതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി മുന്നണിയിൽ മുറവിളി ശക്തമായി. രാജി നീട്ടരുതെന്ന് സിപിഎം സംസ്ഥാന സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു‍. രാജി വൈകിയാൽ മുന്നണിക്കും പാർട്ടിക്കും കളങ്കമാകുമെന്നാണു നിലപാട്.

സിപിഎം നേതൃത്വം കൈവിട്ടതോടെ വെള്ളിയാഴ്‌ച വൈകിട്ടോടെ തോമസ് ചാണ്ടി രാജി സന്നദ്ധത ദേശീയ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, തീരുമാനം തള്ളിയ നേതൃത്വം പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം കളയരുതെന്ന് ചാണ്ടിയെ അറിയിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം ഞാന്‍ സഹിക്കും, ഇതുമാത്രം പറ്റില്ല; അവളെ വെറുതെ വിടണമെന്ന് സണ്ണി ലിയോണ്‍