Webdunia - Bharat's app for daily news and videos

Install App

ശശീന്ദ്രനെതിരായ ഹൈക്കോടതിയിലെ ഹർജിക്കു പിന്നിൽ തോമസ് ചാണ്ടി ?; പരാതി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി

ശശീന്ദ്രനെതിരായ ഹൈക്കോടതിയിലെ ഹർജിക്കു പിന്നിൽ തോമസ് ചാണ്ടി ?; പരാതി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി

Webdunia
ശനി, 3 ഫെബ്രുവരി 2018 (17:00 IST)
ഗതാഗത മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺവിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ടുവട്ടം ഹർജി നൽകിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്‍റെ വീട്ടിലെ സഹായി.

ഭൂമി കൈയേറ്റ വിഷയത്തില്‍ രാജിവയ്‌ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന മഹാലക്ഷ്മിയാണ് കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം സിജെഎം കോടതിയിലും ഹൈക്കോടതിയേയും സമീപിച്ചത്.

മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പിഎ ആണ് ശ്രീകുമാർ.

അതേസമയം, മഹാലക്ഷ്മിയുടെ ഹർജിക്ക് പിന്നിൽ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹർജി നൽകിയതെന്നുമാണ് ഇവരുടെ മകൾ വ്യക്തമാക്കുന്നത്. ഹർജി സ്വന്തം ഇഷ്ടപ്രകാരമാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയായ മഹാലക്ഷമിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി താമസിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments