Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഫ്‌‌ബിയിൽ ആദായ നികുതി പരിശോധന: ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

കിഫ്‌‌ബിയിൽ ആദായ നികുതി പരിശോധന: ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്
, വ്യാഴം, 25 മാര്‍ച്ച് 2021 (20:40 IST)
കിഫ്ബിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്. ശുദ്ധ തെമ്മാടിത്തരമാണ് ആദായ വകുപ്പിന്റെ നടപടിയെന്നും കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
 
ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും ഇതിനെല്ലാം ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേജ്‌രിവാളിന്റെ ജനപ്രീതിയിൽ മോദി അസ്വസ്ഥൻ, ഡൽഹി ബിൽ അദ്ദേഹത്തിന്റെ വളർച്ച തടയാൻ: മനീഷ് സിസോദിയ