Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേജ്‌രിവാളിന്റെ ജനപ്രീതിയിൽ മോദി അസ്വസ്ഥൻ, ഡൽഹി ബിൽ അദ്ദേഹത്തിന്റെ വളർച്ച തടയാൻ: മനീഷ് സിസോദിയ

അരവിന്ദ് കേജ്‌രിവാൾ
, വ്യാഴം, 25 മാര്‍ച്ച് 2021 (20:29 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വളർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്നും  ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബിൽ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലാതാക്കാനുമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
 
വെറുപ്പിന്റെ ബിജെപി രാഷ്ട്രീയത്തിനെതിരെ കെജ്‌രിവാള്‍ മോഡല്‍ ഭരണത്തിനായുള്ള മുറവിളി രാജ്യത്തുടനീളം ഉയരുകയാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇതാണ് സൂചിപ്പിക്കുന്നത്. ഇത് ബി.ജെ.പിയ്ക്ക് വെല്ലുവിളിയാണ്. കെജ്‌രിവാൾ ഒരു പോരാളിയാണ് അദ്ദേഹം ഇനിയും പോരാട്ടം തുടരും- സിസോദിയ പറഞ്ഞു.
 
ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പാസക്കിയിരുന്നു. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ടദിനമാണെന്നായിരുന്നു ബില്ലിനെതിരായ കേജ്‌രിവാളിന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1989 പേർക്ക് കൊവിഡ്, 12 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9