Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ പെട്രോളിന് വിലകുറഞ്ഞേക്കും; അധിക നികുതി വേണ്ടെന്നു വക്കാൻ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്

കേരളത്തിൽ പെട്രോളിന് വിലകുറഞ്ഞേക്കും; അധിക നികുതി വേണ്ടെന്നു വക്കാൻ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്
, ബുധന്‍, 23 മെയ് 2018 (20:13 IST)
പെട്രോൾ വിലവർധനവിൽ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വക്കാൻ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില കുറക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ചെങ്ങനൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും എന്നും ധനമന്ത്രി വ്യക്തമാക്കി.  
 
അതേ സമയം ഇന്ധനവില വർധന കേന്ദ്ര മത്രിസഭ യോഗത്തിൽ ചർച്ചയായില്ല. വില നിയന്ത്രിക്കാനായി പെട്രോളിയം മന്ത്രി പെട്രോളിയം കമ്പനികളുടെ തലവനമാരുമായി ചർച്ച നടത്തും എന്നും നികുതി കുറക്കുന്നതിനായി നടപടികൾ സ്വീകരിക്കും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു  
 
എന്നാൽ പെട്രോൾ വില നിയന്ത്രണ;ത്തിന് ദീർഘകാലത്തേക്കുള്ള പരിഹാരമാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി  രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തു