ഡൽഹി: ഇന്ധനവില വർധന കേന്ദ്ര മത്രിസഭ യോഗത്തിൽ ചർച്ചയായില്ല. വില നിയന്ത്രിക്കാനായി പെട്രോളിയം മന്ത്രി പെട്രോളിയം കമ്പനികളുടെ തലവനമാരുമായി ചർച്ച നടത്തും എന്നും നികുതി കുറക്കുന്നതിനായി നടപടികൾ സ്വീകരിക്കും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
എന്നാൽ പെട്രോൾ വില നിയന്ത്രണ;ത്തിന് ദീർഘകാലത്തേക്കുള്ള പരിഹാരമാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം വേണമെങ്കിൽ 25 രുപ വരെ പെട്രോളിന് വിലകുറക്കാൻ ഇപ്പോഴും കേന്ദ്രസർക്കരിനാകും എന്ന് കോൺഗ്രസ്സ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.
ക്രൂഡോയിൽ വിലയനുസരിച്ച് നിലവിൽ 15 രൂപ വരെ പെട്രോളിൽന് വിലകുറക്കാനാകും. ഇതിനു പുറമെ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാൽ 10 രൂപ കൂടി കുറക്കാം. ഇങ്ങനെ ചെയ്താൽ സാധാരണക്കാരായ ആളുകൾക്ക് ഒരുപാട് ഗുണം ചെയ്യും. പക്ഷെ ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുനത് എന്ന് ചിദംബരം ട്വീറ്റ് ചെയ്തു.