Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ പൊതുഖജനാവ് ധൂർത്തടിച്ച് തോമസ് ഐസക്

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി
, ഞായര്‍, 4 ഫെബ്രുവരി 2018 (16:29 IST)
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ധനമന്ത്രി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ചെലവഴിച്ചത് 1.20 ലക്ഷം രൂപയെന്നു രേഖകൾ.
 
ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും പിന്നാലെയാണ് ചികിൽസാച്ചെലവ് എഴുതിയെടുത്ത വകയിൽ ധനമന്ത്രിക്കെതിരെയും ആക്ഷപമുയർന്നിരിക്കുന്നത്. ചെലവിൽ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുർവേദ ചികിൽസയ്ക്കിടെ 14 തോർത്തുകള്‍ വാങ്ങിയതിന്റെ തുകയും ഐസക് എഴുതിയെടുത്തിട്ടുണ്ട്. 
 
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ കെ ശൈലജയും സർക്കാർ ചെലവിൽ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു. ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയ ഇനത്തിൽ പൊതു ഖജനാവിൽ നിന്നു 49,900 രൂപയാണു കൈപ്പറ്റിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ