സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ
സ്പീക്കർ ചെയ്തതിൽ വിവാദമൊന്നുമില്ല: കൃഷി മന്ത്രി
Publish Date: Sun, 04 Feb 2018 (15:03 IST)
Updated Date: Sun, 04 Feb 2018 (15:06 IST)
കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രംഗത്ത്. സ്പീക്കർ കണ്ണട വാങ്ങിയതിൽ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ലെന്ന് സുനിൽ കുമാർ പറയുന്നു. കൃത്രിമ രേഖകൾ ഉണ്ടാക്കിയല്ല സ്പീക്കർ കണ്ണട വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ കണ്ണട വാങ്ങിയെന്ന കാര്യം പറഞ്ഞ് വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്നും റവന്യു മന്ത്രി പ്രതികരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ 50,000 രൂപയ്ക്ക് കണ്ണട വാങ്ങിയെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ വിവാദത്തിലായത്.