Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇഡിയ്ക്ക് റിപ്പോർട്ട് എങ്ങനെ ലഭിച്ചു ? കിഫ്ബിയ്ക്കെതിരായ ഇഡി അന്വേഷണം ഭരണസ്തംഭനം സൃഷ്ടിയ്ക്കാനുള്ള ശ്രമം'

'ഇഡിയ്ക്ക് റിപ്പോർട്ട് എങ്ങനെ ലഭിച്ചു ? കിഫ്ബിയ്ക്കെതിരായ ഇഡി അന്വേഷണം ഭരണസ്തംഭനം സൃഷ്ടിയ്ക്കാനുള്ള ശ്രമം'
, ഞായര്‍, 22 നവം‌ബര്‍ 2020 (12:08 IST)
തിരുവനന്തപുരം: കിഫ്ബിയ്ക്കെതിയ സിഎജി റിപ്പോർട്ട് നിഷ്കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയ്ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിഎജി റിപ്പോർട്ട് ഇഡിയ്ക്ക് എങ്ങനെ ലഭിച്ചു എന്നും തോമസ് ഐസക് ചോദിച്ചു. കേരളത്തിൽ ഭരണസ്തംഭവം സൃഷ്ടിയ്ക്കാനുള്ള ബോധപുർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇഡി അന്വേഷണം എന്ന് തോമസ് ഐസക് പറഞ്ഞു.
 
സിഎജിയുടെ കരട് റിപ്പോർട്ടിൽ കിഫ്ബിയ്ക്കെതിരെ രണ്ടേരണ്ട് പാരാഗ്രാഫ് മാത്രമേ പരാമർശമൊള്ളു. എന്നാൽ അന്തിമ റിപ്പോർട്ടിൽ വന്നത് കരട് റിപ്പോർട്ടിൽ ചർച്ചയാവാത്ത ഭരണഘടനാ സ്ഥാപനങ്ങളുടെ നിയമങ്ങളെ കുറിച്ചാണ്. ഇതാണ് നാലുപേജിൽ വിശദമായി എഴുതിയിരിയ്ക്കുന്നത്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സിഎജി തന്നെ ഇറങ്ങുകയും. അതിനായി വാർത്തകൾ ചോർത്തി നൽകുകയുമാണ് എന്നും തോമസ് ഐസക് ആരോപണം ഉന്നയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിഫ്ബിയിൽ അന്വേഷണം നടത്താൻ ഇഡി: മസാല ബോണ്ടിന്റെ വിശദാംസങ്ങൾ തേടി ആർബിഐയ്ക്ക് കത്തയച്ചു