Webdunia - Bharat's app for daily news and videos

Install App

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ മുന്നിലെ കച്ചവടക്കാരില്‍ നിന്നു തേങ്ങ മോഷ്ടിച്ചവര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 1 ജൂണ്‍ 2024 (12:54 IST)
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ ഹൃദയ ഭാഗത്തുള്ള പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മുന്നിലെ കച്ചവടക്കാരുടെ തേങ്ങ മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിലായി. മുട്ടത്തറ സ്വദേശി അരവിന്ദ്, തിരുവല്ലം സ്വദേശി അരുണ്‍ എന്നിവരാണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്.
 
കഴിഞ്ഞ രണ്ടു ദിവസം മുമ്പ് തേങ്ങാ കച്ചവടം ചെയ്യുന്ന സുബൈദ എന്ന സ്ത്രീയുടെ 8000 രൂപാ വിലവരുന്ന 4 ചാക്ക് തേങ്ങാ മോഷ്ടിച്ചിരുന്നു. ഇതുമായി ഓട്ടോയില്‍ പോയ സമയത്ത് സംശയം തോന്നിയ പോലീസ് പിന്തുടര്‍ന്നെങ്കിലും ഇടറോഡുകളിലൂടെ ഓട്ടോ ഓടിച്ചു രക്ഷപ്പെട്ടു. പരിശോധനയില്‍ ഓട്ടോയുടെ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും സി.സി. ടി വി ദൃശ്യങ്ങളില്‍ നിന്നു ഓട്ടോ പിന്നീട് പിടികൂടി. ഇതിനെ തുടര്‍ന്ന് പ്രതികളെയും പിടികൂടി.
 
കഴിഞ്ഞ ഏതാനും മാസങ്ങളായി പലപ്പോഴായി രാത്രികാലങ്ങളില്‍ കച്ചവടക്കാരുടെ തേങ്ങാ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് ജാഗരൂകരായി പ്രതികളെ കൈയോടെ പൊക്കിയത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസണ്‍ 6: എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിങ്

മോശം പെരുമാറ്റം: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്

കൊടുവള്ളി സ്കൂളിൽ റാഗിംഗ്: വിദ്യാർത്ഥികൾക്കെതിരെ കേസ്

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments