Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി

മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി
, ചൊവ്വ, 13 ജൂലൈ 2021 (13:04 IST)
പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ലാന്‍ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. അഴിമതിക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്. വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണത്തിനു മന്ത്രി ഉത്തരവിട്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു