സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: മൂന്ന് പേര്‍ അറസ്റ്റില്‍
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം മാടന്‍വിള സ്വദേശികളായ സജാദ് (23), കബീര്‍ (21), അസ്കര്‍ (26) എന്നിവരാണ് കഠിനംകുളം പൊലീസിന്‍റെ വലയിലായത്.
ചിറ്റാറ്റു മുക്കിലും പരിസരങ്ങളിലുമായി യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് ഇവരെന്ന് റിപ്പോര്‍ട്ടുണ്ട്. പൊലീസ് വ്യാപകമായ തോതില്‍ കഞ്ചാവ് കച്ചവടക്കാരെ പിടികൂടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.