Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച: സംഘത്തില്‍പ്പെട്ട മൂന്ന് പേർ അറസ്റ്റി​ൽ

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍.

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച: സംഘത്തില്‍പ്പെട്ട മൂന്ന് പേർ അറസ്റ്റി​ൽ
പെരിന്തൽമണ്ണ , ചൊവ്വ, 12 ജൂലൈ 2016 (14:49 IST)
ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. രാമനാട്ടുകരയിൽ വെച്ചാണ് ഈ സംഘം പിടിയിലായത്. മലപ്പുറം പഴമള്ളൂർ മേക്കറകുന്നൻ മൊയ്തീൻകുട്ടി (38) കണ്ണൂർ ഇരിട്ടി സ്വദേശികളായ കീഴൂർകുന്ന് ചോരൻ വീട്ടിൽസുരേഷ് ബാബു (31) കീഴൂർകുന്ന് കണ്ണോത്ത് സജിത് (24) എന്നിവരാണ് അറസ്​റ്റിലായത്. 
 
ആഴ്ചകൾക്കുമുമ്പ് പഴമള്ളൂരിൽ വാഹനം തടഞ്ഞ് നിർത്തി പണം കവർന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഹൈവേയിലൂടെ കൊണ്ടുപോകുന്ന പണവും സ്വർണാഭരണങ്ങളും കവർന്നെടുക്കുകയായിരുന്നു സംഘത്തിന്‍റെ രീതി. കേസിൽ എട്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
 
പണവും സ്വർണാഭരണങ്ങളും കൊണ്ട് പോകുന്നവരുടെ  വിവരങ്ങളും യാത്ര വഴികളും ചോർത്തി കവർച്ചസംഘത്തിന് കൈമാറുന്നയാളാണ് മറ്റൊരു പ്രതിയായ മൊയ്തീൻകുട്ടി എന്ന് പൊലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ  സി ഐ എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 16ന്