ആലുവയിൽ ക്രൂരമർദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞ് അൽപസമയം മു‌ൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു.

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (10:02 IST)
ആലുവയിൽ അമ്മയുടെ ക്രൂരമർദനമേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലൽ കഴിയുകയായിരുന്നു. തലയ്ക്കേറ്റ അടിയിൽ ഗുരുതര പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നില്ല.
 
തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞ് അൽപസമയം മു‌ൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു. 
 
മൂന്ന് വയസ്സുകാരന്റെ അമ്മക്കെതിരെ വധശ്രമത്തിനും ശിശു സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുണ്ട്.അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. അമ്മയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 
 
കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് അമ്മയാണെന്നാണ് സൂചന. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് ഇവര്‍ പൊലീസിനോട് വിശദമാക്കി. കുട്ടിയുടെ അമ്മ ജാർഖണ്ഡും അച്ഛൻ ബംഗാൾ സ്വദേശിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments