Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ഒറ്റയ്ക്കുതാമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകം; രണ്ടുയുവാക്കള്‍ അറസ്റ്റില്‍

Thrissur

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 ഒക്‌ടോബര്‍ 2021 (15:25 IST)
ആളൂരില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍  രണ്ടുയുവാക്കള്‍ അറസ്റ്റിലായി. ആളൂര്‍ സ്വദേശികളായ മുഹമ്മദ് ജാസിക്(21), അഡ്‌ലിന്‍(21) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ചങ്ങലചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാമകൃഷ്ണന്‍ എന്ന 65കാരനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വീടിനു മുന്നില്‍ യുവാക്കളുമായി തര്‍ക്കമുണ്ടാകുകയും വീടിനുള്ളില്‍ കയറിയ വയോധികനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

45ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്